ധോണിയെ പുറത്താക്കിയത് വെറുതെയല്ല; കാരണങ്ങള്‍ നിരവധി!

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (17:39 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ഒരു സൂപ്പര്‍‌ഹീറോ നിസാരക്കാരനല്ലായിരുന്നു. സര്‍വ്വ റെക്കോര്‍ഡും വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കു മേലെ ധോണിയെന്ന വടവൃക്ഷം മാത്രമെ ടീമില്‍ ഉണ്ടായിരുന്നുള്ളു.

ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ടും ടീമിന്റെ നിയന്ത്രണം ധോണിക്ക് വിട്ടു നല്‍കി കോഹ്‌ലി തന്നിലെ സമ്മര്‍ദ്ദങ്ങളെ  അകറ്റി നിര്‍ത്തി. എന്നാല്‍ സെലക്‍ടര്‍മാരുടെ അപ്രതീക്ഷിത തീരുമാനം എല്ലാവരെയും അതിശയപ്പെടുത്തി.

വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി - 20 പരമ്പരകളില്‍ നിന്നും ധോണിയെ ഒഴിവാക്കാന്‍ സെലക്‍ടര്‍മാരെ പ്രേരിപ്പിച്ച കാര്യങ്ങള്‍ നിരവധിയാണ്.

വിക്കറ്റിന് പിന്നില്‍ ധോണിയെ വെല്ലാന്‍ ഇന്നും ആരുമില്ല. ബോളര്‍മാര്‍ക്ക് അതിവേഗം നിര്‍ദേശം നല്‍കാനും ബാറ്റ്‌സ്‌മാന്റെ ബാറ്റിംഗ് ശൈലി അപ്പപ്പോള്‍ പറഞ്ഞു നല്‍കാനും മഹിയേക്കാള്‍ കേമന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലില്ല. എന്നാ‍ല്‍, ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വാഴ്ത്തപ്പെട്ട ധോണിക്ക് അവസാന പത്ത് ട്വന്റി - 20 മത്സരങ്ങളില്‍ 206 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കായികക്ഷമതയുടെ കാര്യത്തില്‍ മുന്നില്‍ നിന്നിട്ടും മോശം ഫോമും റണ്‍ കണ്ടെത്തുന്നതിലെ വീഴ്‌ചയുമാണ് അദ്ദേഹത്തിനു തിരിച്ചടിയായത്.

ഇന്ത്യ ആകെ കളിച്ച 104 ട്വന്റി - 20 - 20 മത്സരങ്ങളില്‍ 93 എണ്ണത്തിലും ടീമിന്‍റെ ശക്തി കോഹ്‌ലിയായിരുന്നില്ല. ധോണിയെന്ന ബെസ്‌റ്റ് ഫിനിഷറുടെ ചങ്കുറപ്പിലാണ് ഇന്ത്യ ഇക്കാലങ്ങളില്‍ കുട്ടി ക്രിക്കറ്റില്‍ വിരാചിച്ചത്.

എന്നാല്‍ ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുന്നത്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article