ആശയക്കുഴപ്പവും സമ്മര്‍ദ്ദവും ടീമില്‍; ധോണി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്!

ശനി, 27 ഒക്‌ടോബര്‍ 2018 (15:06 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ ആകാംക്ഷയും വിവാദവും ആളിക്കത്തിച്ച് മഹേന്ദ്ര സിംഗ് ധോണിയും സെലക്‍ടര്‍മാരും. വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി- 20 പരമ്പരകളില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ധോണി കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.

ലോകകപ്പ് അടുത്തിരിക്കെ സെലക്‍ടര്‍മാര്‍ തഴഞ്ഞ സാഹചര്യത്തില്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് ധോണി കടക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ടെസ്‌റ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇത്തവണയും അതേ നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

അതേസമയം, ധോണിയെ സെലക്‍ടര്‍മാര്‍ തഴഞ്ഞതില്‍ വിമര്‍ശനം ശക്തമാകുകയാണ്. ആരാധകര്‍ കടുത്ത ഭാഷയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍