ഞെട്ടലോടെ ക്രിക്കറ്റ് ലോകം; ധോണി ടീമില്‍ നിന്നും പുറത്ത് - കാരണം വെളിപ്പെടുത്തി സെലക്ടര്‍മാര്‍
ശനി, 27 ഒക്ടോബര്‍ 2018 (13:03 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണെന്ന് വിശേഷിക്കപ്പെട്ടിരുന്ന മഹേന്ദ്ര സിംഗ് ധോണി കരിയറിലാദ്യമായി ദേശീയ ടീമിൽനിന്നു പുറത്ത്. വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയക്കും എതിരായ ട്വന്റി-20 പരമ്പരകൾക്കുള്ള ടീമിൽനിന്നാണ് സെലക്ടർമാർ മുപ്പത്തേഴുകാരനായ ധോണിയെ ഒഴിവാക്കിയത്.
ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദ് വ്യക്തമാക്കി. ഇതോടെ ടീം ഇന്ത്യയില്‍ ധോനി ഇനി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
ഇന്ത്യന്‍ ടീമിലെ പുതിയ താരോദയം ഋഷഭ് പന്താണ് വിൻഡീസിനും ഓസീസിനും എതിരായ പരമ്പരകളിൽ ധോണിക്കു പകരം വിക്കറ്റ് കാക്കുക. വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ വിരാട് കോഹ്ലിക്ക് വിശ്രമം നൽകി. പകരം രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക.
ഓസ്ട്രേലിയന്‍ പരമ്പരയില്‍ കോഹ്ലി തിരിച്ചെത്തും. ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ നീക്കം.