ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെ വായടപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിലെ ഇപ്പോഴത്തെ സൂപ്പര്‍താരം. ഈ പ്രകടനത്തോടെ 2019 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുമെന്ന് മഹി ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്‌തു.
വിമര്‍ശകരെ ബൌണ്ടറിക്ക് പുറത്തു കടത്തിയ ധോണിയുടെ പ്രകടനം ഇന്ത്യന്‍ ടീമിലും ചര്‍ച്ചയായിരിക്കുകയാണ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ് മഹിയുടെ പ്രകടനത്തില്‍ ഏറ്റവും സന്തോഷമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയ ധോണിയെ വ്യത്യസ്‌തമായ രീതിയിലാണ് ക്യാപ്‌റ്റന്‍ സ്വീകരിച്ചത്.
ധോണി ഗ്രൌണ്ടിലേക്ക് എത്തുമ്പോള്‍ കോഹ്‌ലി നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്നു. ധോണി അടുത്തേക്ക് വരുന്നതു കണ്ട വിരാട് ഹെലികോപ്‌റ്റര്‍ ഷോട്ടിനുശേഷമുള്ള ബാറ്റ് ചുഴറ്റല്‍ അനുകരിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കോഹ്‌ലിയുടെ ഈ പ്രകടനം കണ്ട് ധോണിയടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്‌തു. പരമ്പരയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത ധോണിയുടെ ഇന്നിംഗ്‌സുകളാണ്. തോല്‍വിയുടെ വക്കില്‍ നിന്നാണ് അദ്ദേഹം ടീമിന് ജയം സമ്മാനിച്ചത്.