‘ഇതൊക്കെ നമ്മളെത്ര കണ്ടതാ’; ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ ധോണിയുടെ മയക്കം - വീഡിയോ

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:23 IST)
ഏറെ സംഭവബഹുലമായ നിമിഷങ്ങള്‍ക്കായിരുന്നു ഇന്ത്യാ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അരിശംപൂണ്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞാണ് അവരുടെ പ്രതിഷേധം അറിയിച്ചത്. ഇതോടെ കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. 
 
എന്നാല്‍ ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന തരത്തില്‍ മൈതാനത്ത് കിടന്നുറങ്ങുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ധോണി ഐസ്‌ലന്‍ഡുകാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു ഇതുകണ്ട് കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. 
 
എന്നാല്‍ എയര്‍ കണ്ടീഷണറിനോടും റഫ്രിജേറ്ററിനോടുമാണ് കമന്ററി ബോക്സിലുണ്ടായിരുന്ന അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത്. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ല എന്നായിരുന്നു ഇരുവരുടെയും കമന്റ്. എന്തായാലും ധോണിയുടെ ആ ഉറക്കം സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയിരിക്കുകയാണ്.  
 
വീഡിയോ കാണാം: 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍