കുബ്ലെ തെറിച്ചു, ഇനി ടീമില്‍ നിന്നും പുറത്താകുന്നത് രണ്ട് പുലികള്‍: മുന്‍ ക്യാപ്‌റ്റന്റെ നിര്‍ദേശം സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (15:18 IST)
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതോടെ അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചതോടെ ടീമില്‍ അഴിച്ചു പണികള്‍ ഉണ്ടായേക്കും.

2019ലെ ലോകകപ്പ് ലക്ഷ്യമാക്കിയാകും ടീമിനെ ഒരുക്കിയെടുക്കുക. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവരുടെ സ്ഥാനം ചര്‍ച്ചയാകുന്നത്.

ധോണിയേയും യുവരാജിനെയും ടീമില്‍ നിലനിര്‍ത്തണോ എന്നതില്‍ സെലക്ടര്‍മാര്‍ തീരുമാനം എടുക്കണമെന്ന്  മുന്‍ ഇന്ത്യന്‍ നായകനും എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. അടുത്ത ലോകകപ്പിനൊരുങ്ങുന്ന ടീമില്‍ ഇവരെ ആവശ്യമുണ്ടോ എന്നുമാണ് ദ്രാവിഡ് ചോദിച്ചിരിക്കുന്നത്.


 


സെലക്ടര്‍മാരോ, മാനേജുമെന്റോ ആണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. ധോണിയേയും യുവരാജിനെയും ടീമില്‍ നിലനിര്‍ത്തണോ, അതോ ഒരാളെ ഒഴിവാക്കണോ എന്നതില്‍ ശരിയായ തീരുമാനം എടുക്കണം. ലോകകപ്പിന് ഒരുങ്ങുന്ന  ടീമിന് ഇവരെ ആവശ്യമുണ്ടോ എന്നും ദ്രാവിഡ് ചോദിക്കുന്നുണ്ട്.

സെലക്ടര്‍മാരുമായും ബിസിസിഐ അധികൃതരുമായും അടുത്ത ബന്ധമുള്ള ദ്രാവിഡിന്റെ വാക്കുകള്‍ ഇവര്‍ക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ അതീവ പങ്കുവഹിക്കുന്ന വ്യക്തി കൂടിയാണ് ദ്രാവിഡ്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്കും പഴയ ചങ്ങാതിയായ ദ്രാവിഡിന്റെ ആവശ്യത്തെ തള്ളിക്കളയാന്‍ സാധിക്കില്ല എന്നത് യുവരാജിനും ധോണിക്കും തിരിച്ചടിയുണ്ടാക്കും.
Next Article