വീണ്ടും പരിക്ക്, ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷമി കളിക്കില്ല!

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (14:14 IST)
രഞ്ജി ട്രോഫിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് വീണ്ടും പരിക്ക്. പരിശീലനത്തിനിടെ നേരത്തെ പരിക്കേറ്റിരുന്ന അതേയിടത്തില്‍ വീണ്ടും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
 
 ഫെബ്രുവരിയില്‍ അക്കില്ലസ് ടെന്‍ഡോണ്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഷമി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ 24 വിക്കറ്റുകളുമായി തിളങ്ങിയ താരം അതിന് ശേഷം ഇന്ത്യയ്ക്കായി ഇതുവരെയും കളിച്ചിട്ടില്ല. നവംബര്‍ 22 മുതല്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ താരം തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും പുതിയ പരിക്കിനെ തുടര്‍ന്ന് പരമ്പരയും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article