ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

അഭിറാം മനോഹർ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (17:18 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന ശ്രേയസ് അയ്യരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ശ്രേയസിനെ സമീപകാലത്തൊന്നും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന സൂചനയാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദുലീപ് ട്രോഫിയിലെ ശ്രേയസിന്റെ ശരാശരി പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
 
നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് ടീമില്‍ ഇടമുണ്ടാകില്ല. ആര്‍ക്ക് പകരമാണ് ശ്രേയസിനെ ടീമിലെടുക്കാനാവുക. അതുപോലെ തന്നെ ശ്രേയസിന്റെ ഷോട്ട് സെലക്ഷനും ഒരു പ്രശ്‌നമാണ്. ദുലീപ് ട്രോഫിയില്‍ ക്രീസില്‍ നിലയുറപ്പിച്ച ശേഷം മോശം ഷോട്ട് കളിച്ചാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അത് മുതലെടുക്കാനാണ് ശ്രമിക്കേണ്ടത്. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
 
ദുലീപ് ട്രോഫി മൂന്നാം റൗണ്ടിലും പിന്നാലെ നടക്കുന്ന ഇറാനി ട്രോഫിയിലും റണ്‍സ് അടിച്ച് കൂട്ടിയാലും നവംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശ്രേയസ് ടീമിലെത്താന്‍ സാധ്യത കുറവാണ്. ഷോര്‍ട്ട് ബോള്‍ കളി
 
ക്കുന്നതില്‍ ബുദ്ധിമുട്ടുന്ന ശ്രേയസ് ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തിളങ്ങാനുള്ള സാധ്യതയും കുറവാണ്. ഇത് പരിഗണിക്കുമ്പോള്‍ സമീപകാലത്ത് ശ്രേയസ് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താന്‍ സാധ്യത കുറവാണ്. ഇതോടെ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിക്കാന്‍ ശ്രേയസിന് രഞ്ജി ട്രോഫി കളിച്ച് കഴിവ് തെളിയിക്കേണ്ടതായി വരും. മികച്ച ഫോമില്‍ നില്‍ക്കെ പരിക്കേറ്റതാണ് ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയായത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ നഷ്ടമായ ശ്രേയസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയതോടെയാണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍