പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ചത് എന്ന ചോദ്യത്തിനോടായിരുന്നു രോഹിത്തിന്റെ മറുപടി. എന്നാല്‍ ഒരിക്കലുമല്ല എന്ന മറുപടിയാണ് രോഹിത് നല്‍കിയത്. കഴിഞ്ഞ 17 വര്‍ഷക്കാലം ഞാന്‍ ശരിക്കും ആസ്വദിച്ച് കളിക്കുകയും മികവ് കാണിക്കുകയും ചെയ്തു. ഇപ്പോഴും 3 ഫോര്‍മാറ്റിലും കളിക്കാനുള്ള ശാരീരികക്ഷമതയും മാനസികാവസ്ഥയും എനിക്കുണ്ട്. പക്ഷേ ലോകകപ്പ് നേടിയപ്പോള്‍ ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള ശരിയായ സമയമായെന്ന് തോന്നി. കാരണം മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാമല്ലോ. ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന നിരവധി കളിക്കാര്‍ പുറത്ത് കാത്ത് നില്‍പ്പുണ്ട്. രോഹിത് പറഞ്ഞു.