ലോകകപ്പെത്തി സ്റ്റാർക്ക് മിന്നൽ സ്റ്റാർക്കായി, സന്നാഹമത്സരത്തിൽ ഹാട്രിക്കോടെ തുടക്കം

ഞായര്‍, 1 ഒക്‌ടോബര്‍ 2023 (09:58 IST)
കടുത്ത മഴയെ തുടര്‍ന്ന് ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് സന്നാഹ ഏകദിനമത്സരം ഉപേക്ഷിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കനത്ത മഴയെ തുടര്‍ന്ന് 23 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സ് 14.2 ഓവറില്‍ 6 വിക്കറ്റിന് 84 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കളി മഴ മുടക്കുകയായിരുന്നു.
 
കുറച്ച് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ് നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്തത്. ആദ്യ ഓവറിലെ അവസാന 2 പന്തില്‍ വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടീ ഹാട്രിക് കുറിച്ചു. മാക്‌സ് ഒഡൗഡ്, വെസ്ലി ബരേസി,ബാസ് ഡി ലീഡെ എന്നിവരെയാണ് സ്റ്റാര്‍ക്ക് മടക്കിയത്. 31 റണ്‍സുമായി ക്രീസിലുള്ള കോളിന് അക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഓസീസിന് സ്റ്റീവ് സ്മിത്ത്(55) നേടിയ അര്‍ധസെഞ്ചുറിയാണ് മത്സരത്തില്‍ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. കാമറൂണ്‍ ഗ്രീന്‍ 34ഉം അലക്‌സ് ക്യാരി 28 റണ്‍സും സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍