ഐസിസി ലോകകപ്പ്: ഇത്തവണയും കിരീട സാധ്യത ഇംഗ്ലണ്ടിനെന്ന് ഗവാസ്‌കര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (11:59 IST)
ഐസിസി ലോകകപ്പില്‍ ഇത്തവണയും കിരീട സാധ്യത ഇംഗ്ലണ്ടിനെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ തവണ കിരീടം ഉയര്‍ത്തിയ ഇംഗ്ലണ്ട് ഇത്തവണയും മികച്ച ടീമുമായാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൈനലില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയ കിരീടം ചൂടിയത്. 
 
ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിമാറ്റാന്‍ കഴിയുന്ന രണ്ടോ മൂന്നോ ലോകോത്തര ഓള്‍ റൗണ്ടര്‍മാര്‍ ഇംഗ്ലണ്ടിനുണ്ടെന്നും അതാണ് അവരുടെ പ്രധാന ശക്തിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍