ഇന്ത്യയിലേക്ക് വരുന്നത് മറ്റ് ടീമുകളെ ഭയപ്പെടുത്തും, ടി20 ലോകകപ്പ് വേദി മാറ്റണമെന്ന് മൈക്ക് ഹസി

Webdunia
വ്യാഴം, 20 മെയ് 2021 (18:55 IST)
ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസ്ട്രേലിയൻ താരം മൈക്ക് ഹസി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മറ്റ് ടീമുകൾ ഇന്ത്യയിലേക്ക് വരുന്നതിൽ അസ്വസ്ഥതയുണ്ടാകുമെന്ന് ഹസി പറഞ്ഞു.
 
ഈ വർഷത്തെ ടി20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിക്കണമെന്നാണ് ഹസിയുടെ ആവശ്യം.ഇന്ത്യയിൽ ലോകകപ്പ് കളിക്കുക ബുദ്ധിമുട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലിൽ എട്ട് ടീമുകളായിരുന്നു. ടി20 ലോകകപ്പിൽ അതിൽ കൂടുതൽ ടീഉമകൾ ഉണ്ടായേക്കാം. കൂടുതൽ വേദികൾ വേണ്ടിവന്നേക്കാം. കൂടാതെ കൊവിഡ് സാഹചര്യത്തിൽ പല ബോർഡുകളും ഇന്ത്യയിൽ പോയി കളിക്കാൻ താൽപര്യപ്പെടുന്നവരാകില്ല. ഹസി പറഞ്ഞു.
 
ലോകകപ്പ് വേദിയുടെ കാര്യത്തിൽ ജൂലൈയിലാകും ഐസിസി തീരുമാനമെടുക്കുക. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വേദി ഇന്ത്യയിൽ നിന്നും മാറ്റുന്നതിനായിരിക്കും കൂടുതൽ സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article