കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധ, മഹാരാഷ്ട്രയിൽ 90 പേർ മരിച്ചു: കേന്ദ്രസഹായം അഭ്യർത്ഥിച്ച് സർക്കാർ

വ്യാഴം, 20 മെയ് 2021 (13:56 IST)
മഹാരാഷ്ട്രയിൽ ആശങ്ക സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 90 പേരാണ് സംസ്ഥാനത്ത് മ്യൂക്കർമൈക്കോസിസ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.
 
ഒരാഴ്‌ച്ചക്കിടെ മഹാരാഷ്ട്രയിൽ 200ലധികം പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി അടിയന്തിരമായി മരുന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതി. ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ആഫോടെറിസിൻ ബി ഇഞ്ചക്ഷൻ കൂടുതൽ എത്തിക്കണമെന്നാണ് ആവശ്യം. ആകെ ആവശ്യപ്പെട്ട 1.90 ലക്ഷം ഇഞ്ചക്ഷനിൽ 16,000 ഇഞ്ചക്ഷൻ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍