മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകുന്നു: മതനേതാക്കളോട് ബോധവത്കരണം നടത്താന്‍ ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍

ശ്രീനു എസ്

വ്യാഴം, 20 മെയ് 2021 (11:50 IST)
മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകുന്നത് തടയാന്‍ ഇക്കാര്യത്തില്‍ മതനേതാക്കള്‍ ജനങ്ങളോട് ബോധവത്കരണം നടത്തണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു മീറ്റിങ് വിളിച്ചതായാണ് അറിയാന്‍ സാധിച്ചത്. നദികളില്‍ മൃതദേഹം ഒഴുക്കുന്നത് തടയാന്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു സാഹചര്യത്തിലും മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
 
ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഗംഗ, യമുന നദികളിലാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത്.150ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ കൊവിഡ് ബാധിച്ച് മരിച്ചവരാണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍