മുംബൈ ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ എന്‍എസ്ജി മുന്‍ ഡയറക്ടര്‍ ജനറല്‍ കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്

വ്യാഴം, 20 മെയ് 2021 (10:15 IST)
മുംബൈ ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ എന്‍എസ്ജി മുന്‍ ഡയറക്ടര്‍ ജനറല്‍ ജ്യോതി കൃഷ്ണന്‍ ദത്ത് കൊവിഡ് ബാധിച്ച് മരിച്ചു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. 72 വയസായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ എന്‍എസ്ജിക്ക് ദത്തായിരുന്നു നേതൃത്വം നല്‍കിയത്. പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1971 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സിബി ഐയുടേയും സി ഐഎസ്എഫിന്റെയും പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍