19 ഇന്നോവ ക്രിസ്റ്റ, രണ്ട് പേര്‍ക്ക് പഴയ മോഡല്‍; മന്ത്രിമാരെ വരവേല്‍ക്കാന്‍ ഓഫീസുകളും തയ്യാര്‍

വ്യാഴം, 20 മെയ് 2021 (10:32 IST)
പുതിയ മന്ത്രിമാര്‍ക്കായി 19 ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ 21 കാറുകള്‍ തയ്യാര്‍. പത്തൊന്‍പതു ഇന്നോവ ക്രിസ്റ്റയും രണ്ടു ഇന്നോവയുമാണ് നിലവില്‍ മന്ത്രിമാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ഇന്നോവ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. അതില്‍ 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് പഴയ മോഡല്‍ മാറ്റും. കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊരോള ആള്‍ട്ടിസ് കാറാണ് ഉപയോഗിച്ചത്. ഇവ ഇനി ടൂറിസം വകുപ്പ് ഏറ്റെടുക്കും. 
 
മന്ത്രിമാരുടെ ഓഫീസുകളും തയ്യാറായി. നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍