ആറാം ക്ലാസ് മുതല്‍ കൂലിപ്പണിക്ക് പോയി, ലഭിച്ചത് പ്രധാനപ്പെട്ട വകുപ്പുകള്‍: കെ.രാധാകൃഷ്ണന്‍

വ്യാഴം, 20 മെയ് 2021 (10:06 IST)
തനിക്ക് ലഭിച്ച വകുപ്പുകള്‍ ഏറെ പ്രധാനപ്പെട്ടവയാണെന്ന് നിയുക്തമന്ത്രി കെ.രാധാകൃഷ്ണന്‍. ദേവസ്വം, പിന്നാക്കക്ഷേമം എന്നീ വകുപ്പുകളാണ് രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യുക. ഇപ്പോള്‍ ലഭിച്ച വകുപ്പുകള്‍ അപ്രസക്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. 'പിന്നാക്ക ക്ഷേമ വകുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമാണ്. കേരളത്തില്‍ പാവപ്പെട്ടവന്റെ ജീവിതനിലവാരം ഇപ്പോഴും വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ഉത്തരവാദിത്തം. അടിസ്ഥാന വര്‍ഗത്തെ മെച്ചപ്പെടുത്താനുള്ള വകുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്,' രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ ആറാം ക്ലാസ് മുതല്‍ കൂലിപ്പണിക്ക് പോയിട്ടുണ്ടെന്നും കൃഷി തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍