നൂസിലൻഡിനെതിരെ ഇന്ത്യ എട്ടുനിലയിൽ പൊട്ടും: പ്രവചനവുമായി മൈക്കൽ വോൺ

Webdunia
ബുധന്‍, 19 മെയ് 2021 (19:13 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്‌ബോളില്‍ കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്‍ഡിന് ഗുണം ചെയ്യുമെന്നും അനായാസം വിജയം കിവികൾ നേടുമെന്നുമാണ് മൈക്കൽ വോണിന്റെ പ്രവചനം.
 
ഇംഗ്ലീഷ് സാഹചര്യം,ഡ്യൂക്ക് ബോൾ എന്നിവ ഇന്ത്യയെ കീഴടക്കും. ന്യൂസിലാന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ടുമായി കളിക്കുന്നുണ്ട്. ഇതും സാഹചര്യങ്ങളുമായി ഇണങ്ങാൻ കിവികളെ സഹായിക്കുമെന്ന് വോൺ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ന്യൂസിലൻഡ് ടീമിനെയാണ് ഇന്ത്യ നേരിടാൻ പോകുന്നത്. മക്കല്ലത്തിന്റെ ടീമും വിസ്‌മയിപ്പിക്കുന്നതായിരുന്നു. പക്ഷേ സ്ഥിരത ഇല്ലായിരുന്നു. എന്നാൽ വില്യംസണിന് കീഴില്‍ ക്ലാസ് ലെവലിലാണ് അവര്‍ കളിക്കുന്നത്. അവര്‍ ഏറെ നാള്‍ അച്ചടക്കത്തോടെ കളിക്കുന്നത് തുടരുകയും ചെയ്യുന്നു. വോൺ പറഞ്ഞു.
 
ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article