രോഹിത് ശർമ 100 റൺസ് കടന്നാൽ ആരാധകർക്കുണ്ടാകുന്ന പ്രതീക്ഷകൾ ചില്ലറയല്ല. ഈ 100 റൺസ് 150 ആയോ 200 ആയോ അയാൾ മാറ്റുമെന്ന ഉറപ്പാണ് ഇതിന് കാരണം. ഇത്തരത്തിൽ 50 കൾ സെഞ്ചുറിയിലേക്കെത്തിക്കാനുള്ള ബാറ്റ്സ്മാന്റെ കഴിവാണ് കൺവർഷൻ റേറ്റ് എന്നറിയപ്പെടുന്നത്. അടുത്ത മാസം അവസാനിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കൺവർഷൻ റേറ്റുള്ള താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
75 ശതമാനം കൺവേർഷൻ റേറ്റുമായി ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയിൽ മൂന്നാമത്. 14 ഇന്നിങ്‌സില്‍ നിന്ന് 817 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനും 75 ശതമാനമാണ് കണ്‍വേര്‍ഷന്‍ റേറ്റ്. 12 മത്സരത്തില്‍ നിന്ന് 948 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 3 സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.