പിഎസ്‌ജി ജേഴ്‌സിയിൽ മെസ്സിക്ക് അരങ്ങേറ്റം

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (17:00 IST)
ഫ്രഞ്ച് ലീഗിൽ ഇന്ന് ലയണൽ മെസ്സിക്ക് അരങ്ങേറ്റ മത്സരം. ബ്രെസ്റ്റിനെതിരെയാണ് മെസ്സി പിഎസ്‌ജി ജേഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മെസ്സി-നെയ്‌മർ കൂട്ടുക്കെട്ട് ഒന്നിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
 
ലീഗിൽ 2 മത്സരങ്ങൾ പിന്നിട്ട പിഎസ്‌ജി രണ്ടിലും വിജയിച്ചിരുന്നു. മെസ്സി-നയ്മർ-എംബാപ്പേ ത്രയം ഒരുമിച്ചുറങ്ങുമ്പോൾ യൂറോപ്പിലെ തന്നെ ഏറ്റവും അപകടകാരിയായ മുന്നേറ്റ നിരയാവും. പ്രതിരോധത്തിന് സെർജിയോ റാമോസ് കൂടി അണിനിരക്കുമ്പോൾ മുൻ ബാഴ്‌സലോണ ക്യാപ്‌റ്റനും മുൻ റയൽ മാഡ്രിഡ് ക്യാപ്‌റ്റനും ഒന്നിക്കുന്നുവെന്ന്അ അപൂർവതക്കും ഫുട്ബോൾ ലോകം സാക്ഷിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article