കളിക്കളത്തിലും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്വെല്ലും. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഇരു താരങ്ങളും രസകരമായ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പഞ്ചാബ് താരം ജിതേഷ് ശര്‍മ എല്‍ബിഡബ്‌ള്യുവിനെതിരെ ഡിആര്‍എസ് എടുത്ത സമയത്ത് സ്റ്റോണ്‍-പേപ്പര്‍-സിസേഴ്‌സ് കളിക്കുകയായിരുന്നു കോലിയും മാക്‌സ്വെല്ലും. കോലിയുടെ പ്രവചനം വളെ മോശമെന്നാണ് മാക്‌സ്വെല്‍ ഈ വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. എപ്പോഴും പെപ്പേര്‍ ആണത്രേ കോലി കാണിക്കുന്നത്.