അല്പം ഉളുപ്പുണ്ടെങ്കിൽ ക്യാപ്റ്റൻ സ്ഥാനമെങ്കിലും ഉപേക്ഷിക്കാമായിരുന്നു, രോഹിത് നായകനായ അവസാന 6 ടെസ്റ്റിലും വിജയമില്ലാതെ ഇന്ത്യ

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (21:52 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച നായകനെന്ന പേര് സമ്പാദിച്ച ശേഷമാണ് വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുന്നത്. പകരമെത്തിയതോ തന്റെ സുവര്‍ണകാലത്തൊന്നും ടെസ്റ്റില്‍ സ്ഥിരസാന്നിധ്യമാവാന്‍ സാധിക്കാതിരുന്ന രോഹിത് ശര്‍മയും. കോലിയില്‍ നിന്നും രോഹിത്തിലേക്ക് ടെസ്റ്റ് ക്യാപ്റ്റന്‍സി മാറിയതോടെ ടെസ്റ്റിലെ ഇന്ത്യയുടെ മോശം കാലത്തിനും തുടക്കമായി.
 
 പ്രധാനമായും ആക്രമണോത്സുകമായിരുന്ന കോലിയുടെ ടീമില്‍ നിന്നും ഡിഫന്‍സീവ് രീതിയിലേക്ക് രോഹിത്തിന്റെ ടെസ്റ്റ് ടീം മാറി. ലിമിറ്റഡ് ഫോര്‍മാറ്റില്‍ മികച്ച ക്യാപ്റ്റനാണെങ്കിലും ടെസ്റ്റിലെ കുരുക്കുകള്‍ നീക്കാന്‍ രോഹിത് എന്ന ക്യാപ്റ്റന്‍ പൂര്‍ണപരാജയമായി മാറി. ടോസ് അടക്കമുള്ള തീരുമാനങ്ങള്‍ മുതല്‍ ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റുകള്‍ ഉള്‍പ്പടെ അമ്പേ പാളി. ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡുമായി പരമ്പര 3-0ന് കൈവിട്ട് അപമാനിതനായെങ്കിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും നായകനായി രോഹിത് തുടര്‍ന്നു.
 
 ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബുമ്രയുടെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ അടിയറവ് പറയിച്ച ആഹ്‌ളാദം രോഹിത് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ തീര്‍ന്നെന്ന് പറയാം.രോഹിത് നായകനായെത്തിയ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ പരാജയം രുചിച്ചു. അടുത്ത മത്സരത്തില്‍ മഴ ഇന്ത്യയെ രക്ഷിച്ചപ്പോള്‍ പരാജയത്തില്‍ നിന്നും ടീം കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ വീണ്ടും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ രോഹിത് നായകനായ കഴിഞ്ഞ 6 ടെസ്റ്റില്‍ ഒന്നിം പോലും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല.
 
 ഇത്തരത്തില്‍ 2000ന് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ വിജയമില്ലാതെ തുടര്‍ന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ ധോനിക്കൊപ്പം ഒന്നാം സ്ഥാനത്തിലെത്താന്‍ കോലിക്ക് സാധിച്ചു. അഞ്ച് മത്സരങ്ങളില്‍ വിജയമില്ലാതെ തുടര്‍ന്ന സൗരവ് ഗാംഗുലി, എം എസ് ധോനി എന്നിവരാണ് പട്ടികയില്‍ രണ്ടാമതുള്ളത്. സിഡ്‌നി ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്റെ പേരിലാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article