കുല്‍ദീപിന്റെ ആ മാന്ത്രിക ബോളിംഗിനു പിന്നിലെ രഹസ്യമെന്ത് ?; സംശയം അഫ്രീദിയില്‍ വരെയെത്തി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (13:35 IST)
ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ ക്രിക്കറ്റ് ലോകത്ത് എന്നും അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ളവരാണ്. ഇവരുടെ പട്ടികയില്‍ ഏറ്റവും പുതിയതായി ഇടം പിടിച്ചിരിക്കുന്നത് കുല്‍‌ദീപ് യാദവും ചാഹലുമാണ്. എന്നാല്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ കുല്‍ദീപ് എറിഞ്ഞ ഒരു പന്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ പൊള്ളാര്‍ഡിനെതിരെയാണ് കുല്‍ദീപ് തന്റെ മാന്ത്രികബോള്‍ പുറത്തെടുത്തത്. 75-80 കിലോ മീറ്റര്‍ വേഗതയില്‍ ബോള്‍ ചെയ്യുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ വിന്‍ഡീസ് താരത്തെ ഞെട്ടിക്കാന്‍ പുറത്തെടുത്തത് 107 കിലോമീറ്റര്‍ വേഗതയുള്ള പന്തായിരുന്നു.

അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ബോള്‍ നേരിടാന്‍ പൊള്ളാര്‍ഡിന് സാധിച്ചെങ്കിലും കുല്‍‌ദീപില്‍ നിന്നുമുണ്ടായ ഈ നീക്കത്തെ അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. ഇടംകൈയന്‍ മീഡിയം പേസറുടേത് പോലെ വേഗമേറിയ പന്താണ് കുല്‍ദീപ് എറിഞ്ഞതെന്നാണ് ശ്രദ്ധേയം.

ആ പന്തില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപിന്റെ ആവനാഴിയിലെ പുതിയ ആയുധമാണെന്നായിരുന്നു കമന്ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article