ധോണിയേക്കാൾ പേസർമാരെ കൂടുതൽ വിശ്വസിച്ചത് കോലിയെന്ന് അഗാർക്കർ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (14:39 IST)
ഇന്ത്യൻ നായകനെന്ന നിലയിൽ മഹേന്ദ്ര സിംഗ് ധോണിയേക്കാൾ പേസ് ബൗളർമാരെ കൂടുതൽ വിശ്വസിച്ചത് വിരാട് കോലിയാണെന്ന് മുൻ ഇന്ത്യൻ പേസ് താരമായിരുന്ന അജിത് അഗാർക്കർ. ധോണി തന്റെ പദ്ധതികൾ നടപ്പിലാക്കാൻ കൂടുതൽ ആശ്രയിച്ചതെങ്കിൽ സ്പിന്നർമാരെയെങ്കിൽ പേസർമാരെയാണ് കോലി ആശ്രയിച്ചതെന്നാണ് അഗാർക്കർ പറയുന്നത്.
 
ധോണി നായകനായിരിക്കെ രവി ചന്ദ്ര അശ്വിന്‍,രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ വളരെയധികം പരിഗണിച്ചിരുന്നു. എന്നാൽ കോലിയിലേക്ക് എത്തിയപ്പോൾ ജസ്പ്രീത് ബൂംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി തുടങ്ങിയ പേസ് ബൗളര്‍മാര്‍ക്കാണ് പരിഗണന ലഭിക്കുന്നത് അഗാർക്കർ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിര രൂപപ്പെടാനും നായകനെന്ന നിലയിൽ ടീമിന് കൂടുതൽ വിജയങ്ങൾ നേടാനും ഇത് സഹായിച്ചുവെന്നും അഗാർക്കർ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article