ധോണി,കോലി,രോഹിത്.. അവരാണെന്റെ ഹീറോസ്, ഐപിഎല്ലിൽ നായകനായി അരങ്ങേറ്റത്തിനൊരുങ്ങി കെഎൽ രാഹുൽ
കഴിഞ്ഞ വർഷം നടത്തിയ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ സ്ഥാനമുറപ്പിച്ച കളിക്കാരനാണ് കെഎൽ രാഹുൽ. ഇന്ത്യൻ ഏകദിന ടീമിൽ മഹേന്ദ്ര സിംഗ് ധോണി ഒഴിച്ചിട്ട കീപ്പർ സ്ഥാനവും കെഎൽ രാഹുലിന്റെ കയ്യിൽ ഭദ്രമാണ്. ഇപ്പോഴിതാ പതിമൂന്നാം ഐപിഎല്ലിന് യുഎഇയിൽ അരങ്ങുണരുമ്പോൾ പഞ്ചാബിന്റെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് രാഹുൽ.
ഐപിഎല്ലിൽ നായകനായി കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സീനിയർ ക്യാപ്‌റ്റന്മാരുടെ ക്യാപ്‌റ്റൻസി തന്നെ എങ്ങനെ സ്വാധെനിച്ചുവെന്ന് വ്യക്തമാക്കുകയാണ് രാഹുൽ. ധോണിയുടെ ശാന്തതയും താരങ്ങളെ പിന്തുണക്കുന്നതിലുള്ള മിടുക്കും എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുപോലെ എല്ലാം ജയിക്കണം എന്നുള്ള കോലിയുടെ വാശിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാഹുൽ പറയുന്നു.ഇവർ രണ്ട് പേർക്കൊപ്പം തന്നെ രോഹിത്തിന്റെ ശൈലിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.