മാര്‍ച്ച് 17ന് മുന്‍പെ കോലി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 19ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുടെ പ്രമോഷന്‍ പരിപാടി നടക്കുന്നുണ്ട്. കോലിയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ആര്‍സിബിയുടെ സീസണിലെ ആദ്യ മത്സരം. ചെന്നൈയില്‍ വെച്ചാകും മത്സരം നടക്കുക.