തർക്കം തുടങ്ങിവെച്ചത് കോലിയാണ്, ഞാൻ എങ്ങനെ പെരുമാറിയതെന്ന് അവിടെ ഉണ്ടായിരുന്നവർക്കറിയാം: നവീൻ ഉൾ ഹഖ്

Webdunia
വെള്ളി, 16 ജൂണ്‍ 2023 (18:59 IST)
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മത്സരത്തിനിടെയുണ്ടായ വാക്‌പോരും തര്‍ക്കങ്ങളും കഴിഞ്ഞ ഐപിഎല്‍ സീസണിലെ വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ കോലി തന്റെ കൈയ്ക്ക് കടന്ന് പിടിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്നാണ് അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖ് പറയുന്നത്.
 
ആ വാക്ക് തര്‍ക്കത്തിലേക്ക് ഗൗതം ഗംഭീറും എത്തുകയായിരുന്നു. തര്‍ക്കം താനല്ല തുടങ്ങിയതെന്നും ഫൈനുകള്‍ നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും നവീന്‍ ഉള്‍ ഹഖ് പറയുന്നു. താന്‍ ആരെയും സ്‌ളെഡ്ജ് ചെയ്യാറില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ ബൗള്‍ ചെയ്യുമ്പോഴാണ് ചെയ്യാറുള്ളതെന്നും ആ മത്സരത്തില്‍ താന്‍ ഒരു അക്ഷരവും മിണ്ടിയിട്ടില്ലെന്നും തന്റെ പെരുമാറ്റം എങ്ങനെയായ്‌രുന്നുവെന്ന് അവിടെ അന്നുണ്ടായിരുന്നവര്‍ക്ക് അറിയാമെന്നും നവീന്‍ കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article