ഗുവാഹത്തിയിലെ രണ്ടാം ടി20യിൽ കോലി 28 പന്തിൽ നിന്നും പുറത്താവാതെ 49 റൺസ് നേടിയിരുന്നു. വിൻഡീസിനെതിരായ ഏകദിന, ടി20 പോരാട്ടത്തിൽ നേരത്തെ കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഏറെ നാളായി ഫോം ഇല്ലാതെ തുടർന്ന കോലി കഴിഞ്ഞ ഏഷ്യാക്കപ്പിലെ സെഞ്ചുറിയിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.