സച്ചിനോ കോലിയോ? ആരാണ് കേമൻ, ഉത്തരവുമായി സൗരവ് ഗാംഗുലി

Webdunia
വ്യാഴം, 12 ജനുവരി 2023 (14:51 IST)
സച്ചിൻ ടെൻഡുൽക്കറോ വിരാട് കോലിയോ ആരാണ് ലോകം കണ്ട മികച്ച ബാറ്റർ എന്നതിൽ ഏറെ കാലമായി ചർച്ച നടക്കുകയാണ്. ഇരുവരും മികച്ച ബാറ്റർമാരാണ് എന്നതിൽ തർക്കമില്ലെങ്കിലും ഇവരിൽ ആരാണ് മികച്ചവരെന്ന ചർച്ചകൾ സജീവമാണ്. കരിയറിലെ 45ആം ഏകദിന സെഞ്ചുറി കോലി തികച്ചതോടെ ഈ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
 
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ബിസിസിഐ തലവനായ സൗരവ് ഗാംഗുലി. സച്ചിനോ കോലിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെ. കോലി ഗംഭീര താരമാണ്. 45 സെഞ്ചുറികൾ വെറെതെ സംഭവിക്കില്ല. കോലി റൺസ് കണ്ടെത്താത്ത കാലങ്ങളുണ്ടായിരിക്കാം എന്നാൽ അദ്ദേഹമൊരു സ്പെഷ്യൽ കളിക്കാരനാണ്. ഗാംഗുലി പറഞ്ഞു.
 
ടെസ്റ്റിലും ഏകദിനത്തിലും എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ സച്ചിൻ 200 ടെസ്റ്റിൽ നിന്നും 15921 റൺസും 463 ഏകദിനങ്ങളിൽ നിണ്ണും 18426 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49 സെഞ്ചുറികളുമാണ് സച്ചിൻ്റെ പേരിലുള്ളത്.കോലിയാകട്ടെ 104 ടെസ്റ്റിൽ 27 സെഞ്ചുറികളോടെ 8119 റൺസും 266 ഏകദിനങ്ങളിൽ 45 സെഞ്ചുറികളോടെ 12584 റൺസുമാണ് നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article