കരിയറിലെ ഏറ്റവും മോശം ഫോമിൽ? എന്താണ് കോലിയ്ക്ക് സംഭവിച്ചത്? നാസർ ഹുസൈൻ പറയുന്നു

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2021 (21:34 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെങ്കിലും തന്റെ മികവിനൊത്ത പ്രകടനങ്ങൾ നടത്താൻ കഷ്‌ടപ്പെടുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഇപ്പോഴിതാ എന്തുകൊണ്ട് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തുന്നതിൽ പരാജയമാവുന്നുവെന്ന് വിശദമാക്കിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് നായകനായ നാസർ ഹുസൈൻ.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് വെറും 24.80 ശരാശരിയിൽ 124 റൺസാണ് കോലി നേടിയത്. ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലെ രണ്ടാമിന്നിങ്സിൽ നേടിയ 55 റൺസാണ് കോലിയുടെ പരമ്പരയിലെ ഉയർന്ന സ്കോർ. ടെസ്റ്റ് മത്സരങ്ങളിലെ ന്യൂ ബോളുകൾ കളിക്കുന്നതിലെ പ്രശ്‌നമാണ് കോലിയുടെ പരാജയത്തിന്റെ കാരണമെന്നാണ് നാസർ ഹുസൈൻ പറയുന്നത്.
 
ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാംദിനം ഇംഗ്ലീഷ് ബൗളിങിനെ അതിജീവിക്കാന്‍ കോലിക്കായിരുന്നു. ബോള്‍ പഴയത് ആയതിനാല്‍ തന്നെ കൂടുതലെണ്ണം അദ്ദേഹം കളിക്കാതെ ഒഴിവാക്കിയിരുന്നു. എന്നാൽ ന്യൂബോൾ ഇത്തരത്തിൽ ലീവ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം വൈകിയാവും ന്യൂബോളിൽ സ്വിങ് സംഭവിക്കുക. രണ്ടാം ഇന്നിങ്സിൽ കോലി പുറത്തായത് ഈ കാരണം കൊണ്ടാണ്. ഹുസൈന്‍ തന്റെ കോളത്തില്‍ വിലയിരുത്തി.
 
സാധാരണയായി ഷോട്ട് കളിക്കാതെ ലീവ് ചെയ്യുന്ന ബോളുകളാണ് ഇപ്പോള്‍ കോലി ഈ പരമ്പരയില്‍ കളിക്കുന്നത്. ഇതാണ് പുറത്താവലിലേക്ക് നയിക്കുന്നത്. കൂടാതെ ബാക്ക് ഫൂട്ടിന്റെ പൊസിഷനിങും ആന്‍ഡേഴ്‌സന്‍ ഓലി റോബിന്‍സണ്‍ എന്നിവരുടെ ബോളുകളുടെ ലൈന്‍ ശരിയായി പിക്ക് ചെയ്യാന്‍ കഴിയാത്തതും കോലിക്ക് തിരിച്ചടിയാണ് ഹുസൈൻ വിശദീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article