ആ ഒരു കാര്യത്തിൽ മാത്രം കോലി എപ്പോഴും എന്നോട് തോൽക്കും: ശുഭ്‌മാൻ ഗിൽ

Webdunia
വെള്ളി, 14 മെയ് 2021 (19:50 IST)
ഇന്ത്യൻ നായകൻ വിരാട് കോലി എല്ലാ തരത്തിലും തന്റെ എതിരാളികൾക്ക് മേലെ ആധിപത്യം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എതിരാളികളോട് മാത്രമല്ല സഹതാരങ്ങളോടും ആരോഗ്യകരമായ മത്സരമാണ് കോലി പുലർത്തുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും ഫിറ്റ്നസിലും കോലിയെ വെല്ലാൻ ഇന്ത്യൻ ടീമിൽ മറ്റാരുമില്ല. എന്നാൽ ഇപ്പോളിതാ ഏത് കാര്യത്തിലും തോല്‍ക്കാന്‍ മനസിലാത്ത കോലി ഒരു കാര്യത്തില്‍ മാത്രം തന്നോട് എപ്പോഴും തോല്‍ക്കുമെന്നും അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍.
 
ക്രിക്കറ്റിലല്ല ഗെയ്‌മിന്റെ കാര്യത്തിലാണ് ഇതെന്ന് ഗിൽ പറയുന്നു. ഫിഫ ഗെയിം കോലിക്ക് പ്രിയപ്പെട്ടതാണ്. എല്ലാവർക്കും അറിയുന്ന കാര്യമാണിത്. കോലിതന്നെ അദ്ദേഹത്തിന്റെ വീഡിയോ ഗെയിമിനോടുള്ള താല്‍പര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഹാരി കെയ്‌ൻ അടക്കമുള്ള താരങ്ങളുമായി അടുത്ത അടുപ്പമുള്ള കോലി ക്രിക്കറ്റിന് ശേഷം ഏറെ ഇഷ്ടപ്പെടുന്നതും ഫുട്ബോളാണ്. എന്നാൽ ഫിഫ ഗെയ്‌മിൽ എല്ലായിപ്പോഴും കോലി എന്നോട് തോൽക്കും.ഇക്കാര്യത്തിൽ താൻ കോലിക്ക് ഉപദേശങ്ങൾ നൽകാറുമുണ്ട് ഗിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article