ഇടത്-വലത് കോംബിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യ; രാഹുലിന്റെയും ഇഷാന്റെയും ഫോം പ്രതീക്ഷ നല്‍കുന്നു, രോഹിത് പുറത്തിരിക്കുമോ?

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (09:37 IST)
ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണിങ് സഖ്യം പ്രതീക്ഷയേകുന്നു. രോഹിത് ശര്‍മ പുറത്തിരുന്ന മത്സരത്തില്‍ കെ.എല്‍.രാഹുലും ഇഷാന്‍ കിഷനും ഇന്ത്യയുടെ വിജയത്തിനുള്ള അടിത്തറയൊരുക്കുകയായിരുന്നു. രാഹുലിന്റെയും ഇഷാന്‍ കിഷന്റെയും ഫോം ടീമിനെ ശക്തിപ്പെടുത്തുന്നുണ്ട്. ഇരുവരും ആസ്വദിച്ചാണ് കളിക്കുന്നത്. വര്‍ഷങ്ങളായി ഇന്ത്യ പിന്തുടരുന്ന ഇടത്-വലത് കോംബിനേഷന്‍ ഓപ്പണിങ് സഖ്യം ടി 20 ലോകകപ്പിലും സാധ്യമാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇടംകയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വലംകയ്യന്‍ ബാറ്റര്‍ കെ.എല്‍.രാഹുലും ഒരുമിച്ച് നിന്നാല്‍ എത്ര മികച്ച ബൗളിങ് ലൈനപ്പിനെയും തകര്‍ക്കാനുള്ള കെല്‍പ്പ് ഉണ്ടെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ വിലയിരുത്തല്‍. 
 
ഇഷാന്‍ കിഷന്‍-കെ.എല്‍.രാഹുല്‍ സഖ്യത്തെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാരാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മ പുറത്തിരിക്കേണ്ടിവരും. എന്നാല്‍, രോഹിത്തിനെ ഒഴിവാക്കിയുള്ള വിട്ടുവീഴ്ചയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി തയ്യാറാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത്-രാഹുല്‍ സഖ്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് കോലി ആഗ്രഹിക്കുന്നത്. എന്നാല്‍, ഇഷാന്‍ കിഷന്റെ ഫോം പൂര്‍ണമായി അവഗണിക്കാനും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article