കെഎൽ രാഹു‌ൽ പഞ്ചാബ് വിട്ടേയ്ക്കും, മെഗാലേലത്തിലുണ്ടാകുമെന്ന് സൂചന

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (22:23 IST)
പഞ്ചാബ് കിംഗ്‌സിന്റെ നായകനായ സൂപ്പർ താരം കെഎൽ രാഹുൽ അടുത്ത സീസണിൽ ഫ്രാഞ്ചൈസി മാറിയേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം നടക്കാനിരിക്കുന്ന മെഗാലേലത്തിൽ താരവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ രാഹുലിനെ സ്വന്തമാക്കാൻ നിരവധി ഫ്രാഞ്ചൈസികൾ താൽപര്യം പ്രകടിപ്പിച്ചതായി ക്രിക്‌ബസ് റിപ്പോർട്ട് ചെയ്യുന്നു.
 
2018 താരലേലത്തിൽ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ രാഹുൽ പഞ്ചാബിനായി മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. പഞ്ചാബിനായി കളിച്ച നാലു സീസണുകളിലും 500 ലധികം റൺസ് സ്കോർ ചെയ്‌ത താരം കഴിഞ്ഞ കുറച്ച് സീസണുകളായി ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്.
 
അടുത്ത സീസണിൽ ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകൾ എത്തുന്നുണ്ട്. കൂടാതെ വിരാട് കോലി ക്യാപ്‌റ്റൻ സ്ഥാനം രാജിവെയ്ക്കുന്നതോടെ ബാംഗ്ലൂർ നിരയിലും ക്യാപ്‌റ്റനെ ആവശ്യമായുണ്ട്. അതിനാൽ പല ടീമുകളും പരിചയസമ്പന്നനായ രാഹുലിൽ കണ്ണ് വെയ്ക്കുന്നുണ്ട്. വാർത്തകൾ ശരിയാണെങ്കിൽ അടുത്ത ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി രാഹുൽ മാറാൻ സാധ്യതയേറെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍