കണക്കുകളിൽ ചെന്നൈ മുന്നിൽ, എന്നാൽ യുഎഇ‌യിൽ കാര്യങ്ങൾ എളുപ്പമാവില്ല

ഞായര്‍, 10 ഒക്‌ടോബര്‍ 2021 (16:40 IST)
ദുബായ്: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യത്തെ പ്ലേ ഓഫ് മത്സരം. മത്സരത്തിൽ ജയിച്ച ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുമെന്നതിനാൽ ജയത്തിൽ കുറഞ്ഞ യാതൊന്നും ഇരുടീമുകളും ലക്ഷ്യം വെയ്ക്കുന്നില്ല.
 
ഇരു ടീമുകളും 25 തവണയാണ് ഐപിഎല്ലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ മത്സരങ്ങളില്‍ ചെന്നൈ ജയിച്ചു. ഡല്‍ഹി ജയിച്ചത് പത്ത് കളിയില്‍. എന്നാല്‍ ഈ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് തവണയും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. ഏപ്രിലില്‍ ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഡല്‍ഹി ജയിച്ചു. യുഎഇയിലെത്തിയപ്പോള്‍ 3 വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജ‌യം.
 
കണക്കുകളിൽ മുന്നിൽ ചെന്നൈ ആണെ‌ങ്കിലും യുഎഇ‌യിലെ സാഹചര്യത്തിൽ പക്ഷേ സ്ഥിതി വ്യത്യസ്‌തമാണ്. യുഎഇ‌യിൽ അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3 തവണയും വിജയം ഡൽ‌ഹിക്കായിരുന്നു. ദുബായില്‍ മുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും ഡല്‍ഹിക്കായിരുന്നു ജയം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍