സ്ട്രൈക്ക് റേറ്റ് മാത്രമല്ല , നിങ്ങളും ഓവർറേറ്റടാണ്: കെ എൽ രാഹുലിനെതിരെ ആരാധകർ

Webdunia
ഞായര്‍, 23 ഏപ്രില്‍ 2023 (09:09 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന ഓവർ വരെ ബാറ്റ് ചെയ്തും ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ട ലഖ്നൗ നായകൻ കെ എൽ രാഹുലിനെതിരെ ആരാധകർ. മത്സരത്തിൽ ഓപ്പണറായി ബാറ്റിംഗിനെത്തിയ താരം അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. 61 ബോളുകൾ ബാറ്റ് ചെയ്ത താരം 68 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്. ഇതോടെയാണ് കെ എൽ രാഹുലിനെതിരെ ആരാധകർ ട്രോളുകളും പ്രതിഷേധവുമായി രംഗത്ത് വന്നത്.
 
താരത്തിൻ്റെ മോശം സ്ട്രൈക്ക്റേറ്റാണ് ടീമിനെ തോൽപ്പിച്ചതെന്നും ക്രീസിൽ അവസാനം വരെ പിടിച്ചുനിന്നിട്ടും ടീം തോൽക്കാൻ കാരണമായത് കെ എൽ രാഹുലിൻ്റെ സമീപനം കാരണമാണെന്നും ആരാധകർ പറയുന്നു. അതേസമയം സമൂഹമാധ്യമങ്ങളിൽ പണ്ട് കെ എൽ രാഹുൽ സ്ട്രൈക്ക്റേറ്റിനെ പറ്റി പറഞ്ഞ വാചകങ്ങളും ചർച്ചയായിരിക്കുകയാണ്.
 
സ്ട്രൈക്ക്റേറ്റ് എന്നത് ഓവർറേറ്റഡായ ഒന്നാണെന്നും ഒരു മത്സരത്തിൻ്റെ സ്വഭാവമനുസരിച്ചാണ് ഒരു ബാറ്റർ കളിക്കേണ്ടതെന്നും രാഹുൽ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. നിങ്ങൾ ഒരു 140 റൺസാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ ഒരിക്കലും 200 സ്ട്രൈക്ക്റേറ്റിൽ കളിക്കേണ്ടതില്ല. സാഹചര്യം ആവശ്യപ്പെടുന്നത് പ്രകാരമാണ് കളിക്കേണ്ടതെന്നും സ്ട്രൈക്ക് റേറ്റ് ഓവർ റേറ്റഡാണെന്നുമായിരുന്നു ഐപിഎൽ സീസണിന് ദിവസങ്ങൾ മുൻപ് താരം വ്യക്തമാക്കിയത്. തുടരെ മികച്ച സ്കോറുകൾ കണ്ടെത്തുന്നുണ്ടെങ്കിലും ടീമിനെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നതാണ് കെ എൽ രാഹുലിൻ്റെ ഇന്നിങ്ങ്സുകളെന്നും സ്ട്ട്രൈക്ക്റേറ്റല്ല. രാഹുലാണ് ഓവർ റേറ്റഡെന്നും ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article