ആരോൺ ഫിഞ്ച് വീണ്ടും ഐപിഎല്ലിന്: അലക്‌സ്‌ ഹെയ്‌ൽസിന് പകരം കൊൽക്കത്തയ്ക്കായി കളിക്കും

ശനി, 12 മാര്‍ച്ച് 2022 (09:07 IST)
ഓ‌സ്‌ട്രേലിയൻ ഏകദിന-ടി20 നായകൻ ആരോൺ ഫിഞ്ച് ഐപിഎല്ലിന്. ഈ മാസം 26ന് ആരംഭിക്കുന്ന ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിന് വേണ്ടിയാവും താരം ക‌ളിക്കുക. ഇംഗ്ലീഷ് താരം അലക്‌സ് ഹെയ്‌ൽ‌സ് പിന്മാറിയതിനെ തുടർന്നാണ് ഫിഞ്ചിന് ടീമിലേക്ക് വഴിയൊരുങ്ങിയത്.
 
വിവിധ ടീമുകൾക്കായി ഐപിഎല്ലിൽ കളിച്ചിട്ടുള്ള ആരോൺ ഫിഞ്ചിന്റെ ഒൻപതാമത് ഐ‌പിഎൽ ടീമാണ് കൊൽക്കത്ത. ദേശീയ ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ഫിഞ്ചിൽ നിന്നും ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങൾ ഒന്നും ഐപിഎല്ലിൽ പിറന്നിട്ടില്ല.  87 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 127 സ്‌ട്രൈക്ക് റേടില്‍ 2005 റണ്‍സാണ് താരത്തിന്റെ പേരിലു‌ള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍