ധോനിയും കോലിയുമല്ല, ഐപിഎല്ലിൽ എന്റെ ഉറക്കം കെടുത്തിയത് രോഹിത്‌ശർമ

വ്യാഴം, 10 മാര്‍ച്ച് 2022 (15:08 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച നായകന്മാർ ആരാണെന്ന ചോദ്യത്തിന് ഉത്തരമായി നിസംശയം മുന്നിൽ വന്നേക്കാവുന്ന പേരുകളാണ് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ,എംഎസ് ധോനി, ഗൗതം ഗംഭീർ എന്നിവരുടേത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ ധോനിയാണെങ്കിലും ഐപിഎല്ലിൽ രോഹിത്തിന് മുൻതൂക്കമുണ്ട്.
 
അതേസമയം ഐപിഎല്ലിൽ വലിയ നേട്ടങ്ങൾ കൈവരിച്ച നായകനാണ് കൊൽക്കത്തയുടെ നായകനായിരുന്ന ഗൗതം ഗംഭീർ. ഇപ്പോഴിതാ ഐപിഎല്ലിൽ തനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ നായകനാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീർ. ധോനിയോ കോലിയോ അല്ല രോഹിത് ശർമയാണ് തന്റെ ഉറക്കം കെടുത്തിയിട്ടുള്ളതെന്ന് പറയുകയാണ് ഗൗതം ഗംഭീർ.
 
ക്രിസ് ഗെയ്ല്‍ എബി ഡിവില്ലിയേഴ്‌സ്, മറ്റുള്ളവരൊന്നും പ്രശ്‌നമായിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ എനിക്ക് ഉറക്കമില്ലാത്ത നാളുകൾ സമ്മാനിച്ച കളിക്കാരനാണ്. ഐപിഎൽ ചരിത്രത്തിൽ രോഹിത്തിനെ പോലെ മിടുക്കനായ മറ്റൊരു നായകനില്ല. ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍