മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം ടീം ഇന്ത്യ 574-8 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് നായകന്‍ രോഹിത് ശര്‍മ്മ ഡിക്ലയര്‍ വിളിച്ചത്. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായി ഈ സമയം ക്രീസിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറിലെ ജഡേജയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
അതേസംയം . താരങ്ങളോ വ്യക്തിഗത നേട്ടങ്ങളോ അല്ല ടീമിന്‍റെ ജയമാണ് പ്രധാനം എന്നാണ് രോഹിത് ശർമയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിച്ച പഴയ തീരുമാനവും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം അതേ ദ്രാവിഡാണ് ഇന്ത്യൻ പരിശീലകനെന്നതും ചില ആരാധകർ ചൂണ്ടികാട്ടുന്നു.