മൊഹാലി ടെസ്റ്റ്: ജഡേജയ്ക്ക് സെഞ്ചുറി

ശനി, 5 മാര്‍ച്ച് 2022 (11:54 IST)
ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചുറി. 160 പന്തില്‍ നിന്നാണ് ജഡേജ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. 10 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ സെഞ്ചുറി ഇന്നിങ്‌സ്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഏഴാം വിക്കറ്റില്‍ ഇന്ത്യക്കായി 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അശ്വിന്‍ 82 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയാണ് പുറത്തായത്. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി റിഷഭ് പന്ത് 97 പന്തില്‍ നിന്ന് 96 റണ്‍സും ഹനുമ വിഹാരി 128 പന്തില്‍ നിന്ന് 58 റണ്‍സും നേടിയിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍