കര്‍ണിസേന വനിതാ വിഭാഗം അധ്യക്ഷ, 2019 ല്‍ ബിജെപിയില്‍; ജഡേജയുടെ ഭാര്യ റിവാബ സോളങ്കിയെ കുറിച്ച് അറിയാം

തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:35 IST)
രാഷ്ട്രീയ നിലപാട് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ സോളങ്കി. ജഡേജയേക്കാള്‍ രണ്ട് വയസ് കുറവാണ് റിവാബയ്ക്ക്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇറുവരുടേതും. കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഹരി സിങ് സോളങ്കി റിവാബയുടെ അമ്മാവന്‍ ആണ്. രാജ്‌കോട്ടിലെ ആത്മീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. 2019 ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2020 ല്‍ ക്ഷത്രീയ വിഭാഗത്തിനുവേണ്ടിയുള്ള കര്‍ണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി റിവാബ തിരഞ്ഞെടുക്കപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍