മൂന്നാം ദിനം ന്യൂസിലൻഡ് അഞ്ചിന് 140 റൺസ്, വിജയം 400 റൺസ് അകലെ

ഞായര്‍, 5 ഡിസം‌ബര്‍ 2021 (17:45 IST)
മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിൽ ന്യൂസിലൻഡ് വിയർക്കുന്നു. രണ്ടാം ഇന്നിങ്സിൽ 540 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കിവികൾ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 5 വിക്കറ്റിന് 140 റൺസെന്ന നിലയിലാണ്. 36 റൺസുമായി ‌ഹെൻറി നിക്കോൾസും രണ്ട് ‌റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ.
 
രണ്ട് ദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ 400 റൺസാണ് കിവികൾക്ക് വേണ്ടത്. അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡ് നിരയിലെ ടോപ് സ്കോറർ. 92 പന്തുകൾ നേരിട്ട മിച്ചൽ, ഏഴു ഫോറും രണ്ടു സിക്സും സഹിതം 60 റൺസെടുത്താണ് പുറത്തായത്.
 
നേരത്തെ അജാസ് പട്ടേലിന്റെ മികച്ച ബൗളിങ് പ്രകടനത്തിനിടയിലും 540 റൺസിന്റെ ലീഡാണ് ഇന്ത്യൻ ടീം മുന്നോട്ട് വെച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 326 റൺസ് പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 62 റൺസിന് പുറത്തായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍