ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായാണ് ഇന്ത്യയെ കണക്കാക്കിയിരുന്നത്. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ തച്ചുടച്ച ഇന്ത്യ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ചിരവൈരികളായ പാകിസ്ഥാനോട് തോൽക്കുകയും ചെയ്‌തു. സത്യസന്ധമായി പറയുകയാണെങ്കില്‍ 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനോടു ഓവലില്‍ വച്ച് നമ്മള്‍ പരാജയപ്പെട്ടു. അന്നു ഞാന്‍ കമന്റേറ്ററായിരുന്നു.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും നമ്മളുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. എന്നാൽ ഒരൊറ്റ മോശം ദിനം കാരണം സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായി. ഇത്തവണ പക്ഷേ ടീമിന്റെ പ്രകടനത്തിൽ ഞാൻ നിരാശനാണ്. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടെയുള്ള ടീമിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇതെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ കഴിവിന്റെ 15 ശതമാനം മാത്രമെ ഈ ടീം പുറത്തെടുത്തത് എന്നാണ് എനിക്ക് തോന്നിയത്. ഗാംഗുലി പറഞ്ഞു.