രണ്ട് ടെസ്റ്റ്, നാല് നായകന്മാർ! 132 വർഷത്തിനിടെ ഇതാദ്യം

വെള്ളി, 3 ഡിസം‌ബര്‍ 2021 (21:20 IST)
ഇ‌ന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകനായി വിരാട് കോലി സ്ഥാനമേറ്റതോടെ പിറന്നത് ടെസ്റ്റ് മത്സര ചരിത്രത്തിലെ തന്നെ അപൂർവത. രണ്ടാം ടെസ്റ്റിൽ വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പരിക്കിനെ തുടർന്ന് പിന്മാറുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ടോം ലാഥമാണ് രണ്ടാം ടെസ്റ്റിൽ കിവീസിനെ നയിച്ചത്.
 
വിരാട് കോലി വിശ്രമമെടുത്ത ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യാ രഹാനെയായിരുന്നു. ഇതോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുകയെന്ന അപൂര്‍വതക്കും മുംബൈ ടെസ്റ്റ് സാക്ഷ്യം വഹിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 132 വര്‍ഷത്തിനിടെ ആദ്യമായാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുന്നത്.
 
1889ല്‍ ദക്ഷിണാഫ്രിക്കയും-ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇതിന് മുമ്പ് നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഓവന്‍ ഡണലും രണ്ടാം ടെസ്റ്റില്‍ വില്യം മില്‍ട്ടണും നയിച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ സി ഓബറി സ്മിത്തിും രണ്ടാം ടെസ്റ്റില്‍ മോണ്ടി ബൗഡനുമായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍