ഐപിഎല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയിയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഫ്‌ഗാനിസ്ഥാന്റെ യുവതാരം റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ജേസണ്‍ റോയിയ്ക്ക് പകരക്കാരനായി ടൈറ്റന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇക്കാര്യം ടീം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.