ഏഴ് റൺസിനിടെ വീണത് ആറ് വിക്കറ്റുകൾ, സൂപ്പർത്രില്ലർ പോരാട്ടത്തിൽ ഡൽഹിയെ വീഴ്‌ത്തി കൊൽക്കത്ത ഫൈനലിൽ

Webdunia
വ്യാഴം, 14 ഒക്‌ടോബര്‍ 2021 (08:19 IST)
അവസാനനിമിഷത്തെ സൂപ്പർ ട്വിസ്റ്റിലൂടെ ആവേശക്കൊടുമുടി കയറ്റിയ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ വീഴ്‌ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ. ഡൽഹി ക്യാപ്പിറ്റൽസിനെ 3 വിക്കറ്റിന് കീഴടക്കിയാണ് കൊൽക്കത്ത‌യുടെ മുന്നേറ്റം. അവിശ്വസനീയമായ രംഗങ്ങൾക്ക് സാക്ഷിയായ മത്സരത്തിൽ ഡൽഹി ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അവസാന ഓവറിലാണ് വിജയം കണ്ടത്.
 
12 ഓവറിൽ 96 റൺസുമായി ഓപ്പണിങ് സഖ്യമായ വെങ്കിടേഷ് അയ്യർ-ശുഭ്‌മാൻ ഗിൽ സഖ്യം തിളങ്ങിയപ്പോൾ അനായാസമായ ഒരു കൊൽക്കത്തൻ വിജയമാണ് മത്സരത്തിൽ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 125 റൺസെടുക്കുന്നതിനിടയിൽ തുടർന്നുള്ള രണ്ട് വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് നഷ്ടമായി. എന്നാൽ യഥാർത്ഥ ട്വിസ്റ്റ് നടക്കുന്നത് പിന്നീടാണ്. ശുഭ്‌മാൻ ഗില്ല് പുറത്തായതിന് പിന്നാലെയെത്തിയ സീനിയർ താരം പൂജ്യനായി പുറത്താകുമ്പോൾ സ്കോർബോർഡ് 126ന് 4.
 
അവസാന രണ്ടോവറിൽ പത്ത് റൺസ് മാത്രം മതിയെന്ന നിലയിൽ പിന്നീടെത്തിയത് നായകൻ ഓയിൻ മോർഗനും പൂജ്യത്തിന് പുറത്ത്.തുടർന്ന് സീനിയർ താരങ്ങളായ ഷാക്കിബ് അൽ അസനും, സുനിൽ നരെയ്‌നും പൂജ്യത്തിന് പുറത്താകുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റ്. ഒടുവിൽ വിജയിക്കാൻ 3 പന്തിൽ ആറ് റൺസുകൾ എന അവസ്ഥയിലേക്ക് കളി മാറി. അനായാസജയത്തിൽ നിന്നും കൂട്ടക്കുരുതിയിലേക്ക് എന നിലയിലേക്ക് മാറാൻ പക്ഷേ രാഹുൽ ത്രിപാഠി സമ്മതിച്ചില്ല. ‌അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സടിച്ച് ത്രിപാഠി കൊൽക്കത്തയെ തീരത്തടുപ്പിച്ചു.
 
രാഹുൽ ത്രിപാഠി 12 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി ആന്റിച്ച് നോർക്കെ,അശ്വിൻ,റബാഡ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article