ജോസ് ബട്ട്ലർ അടുത്ത ബാംഗ്ലൂർ നായകനാകണം: ധോനിയെ പോലെ ടീമിനെ നയിക്കും: മൈക്കൽ വോൺ

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (16:39 IST)
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത നായകനായി ജോസ് ബട്ട്‌ലർ എത്തണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ധോനിയെ പോലൊരു നായകനാകാൻ ബട്ട്‌ലർക്ക് സാധിക്കുമെന്ന് വോൺ പറഞ്ഞു. ഇംഗ്ലണ്ട് ടീമിൽ ഓയിൻ മോർഗന് കീഴിലാണ് ബട്ട്‌ലർ കളിക്കുന്ന‌ത്. രാജസ്ഥാന് ബട്ട്‌ലറെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. എന്നാൽ ബട്ട്‌ലർ ആർസിബി ക്യാമ്പിലെത്തെണമെന്നാണ് എനിക്ക് ആഗ്രഹം.
 
വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്താനാവുന്ന ബട്ട്‌ലർ ധോനിയെ പോലൊരു നായകനാകാൻ കഴിയുള്ളയാളാണ്. അക്കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും വോൺ പറഞ്ഞു. വിരാട് കോലിയുടെ നായകനാകാൻ പാകത്തിലുള്ള വ്യക്തിത്വം വേണം കോലിയെ നയിക്കുവാൻ. അതിനുള്ള കഴിവ് ബട്ട്‌ലർക്കുണ്ട് മൈക്കൽ വോൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍