60കൾ കൊണ്ട് കാര്യമില്ല, ബട്ട്‌ലറെ പോലെ സെഞ്ചുറി നേടണമെന്നാണ് എന്റെ പെൺകുട്ടികൾ പറയുന്നത്

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (20:21 IST)
പതിനഞ്ചാം ഐപിഎൽ സീസണിൽ എത്താൻ അൽപം വൈകിയെങ്കിലും തുടർച്ചയായ 3 അർധസെഞ്ചുറികളിലൂടെ റൺവേട്ടക്കാരുടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണിങ് താരമായ ഡേവിഡ് വാർണർ.
 
ഐപിഎല്ലിൽ മികച്ച ഫോം തുടരുമ്പോഴും പക്ഷേ വാർണർ പൂർണ‌തൃപ്‌തനല്ല. ഈ പ്രകടനമൊന്നും പോരെന്നാണ് വാർണറുടെ കുട്ടികൾ പറയുന്നത് എന്നതാണ് കാരണം. പഞ്ചാബ് കിങ്സിനെതിരെ 30 പന്തിൽ പുറത്താവാതെ 60 റൺസ് നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.
 
ഞാൻ അറുപതുകൾ കണ്ടെ‌ത്തിയത് കൊണ്ട് കാര്യമില്ല. ഞാൻ എന്താണു സെഞ്ചുറി അടിക്കാത്തതെന്നാണു കുട്ടികൾക്ക് അറിയേണ്ടത്.ജോസ് ബട്‌ലർ സെഞ്ചുറി അടിക്കുന്നത് കണ്ടുകൊണ്ടേയിരിക്കുകയാണു കുട്ടികൾ. എന്താണ് ബട്ട്‌ലറിനെ പോലെ അടിച്ചുപരത്താത്തത് എന്നാണ് കുട്ടികൾ എപ്പോഴും എന്നോട് ചോദിക്കുന്നത്. വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article