"വിജയത്തിൽ മതിമറക്കണ്ട" കരുത്തരായ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ട്: ഇന്ത്യക്ക് മുന്നറിയിപ്പുമായി പീറ്റേഴ്‌സൺ

Webdunia
ബുധന്‍, 20 ജനുവരി 2021 (20:22 IST)
ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് സൂപ്പർതാരം കെവിൻ പീറ്റേഴ്‌സൺ. യഥാർഥത്തിൽ കരുത്തരായ ടീം ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്നും നിങ്ങളുടെ മണ്ണിൽ വെച്ച് നിങ്ങൾക്ക് അവരെ തോൽപ്പിക്കേണ്ടതായുണ്ടെന്നുമാണ് പീറ്റേഴ്‌സൺ പറയുന്നത്.
 
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് നേടിയ വിജയം ആഘോഷിക്കുക. എന്നാൽ ഇംഗ്ലണ്ടിന്റെ കരുത്തരായ സംഘം ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ അവിടെ എത്തും. അവരെയും തോൽപ്പിക്കാൻ സാധിക്കണം. ജാഗ്രതയോടെ ഇരിക്കു. മതി‌മറന്ന് ആഘോഷിക്കുന്നതിൽ കരുതൽ കാണിക്കു. ‌കെവിൻ പീറ്റേഴ്‌സൺ ട്വിറ്ററിൽ കുറിച്ചു.
 
നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ആദ്യ ടെസ്റ്റ് ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article