മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറക്കാൻ ഗംഭീറിനെ അനുവദിക്കരുത്, രൂക്ഷപ്രതികരണവുമായി സഞ്ജയ് മഞ്ജരേക്കർ

അഭിറാം മനോഹർ
തിങ്കള്‍, 11 നവം‌ബര്‍ 2024 (19:11 IST)
Gautham gambhir
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് മുന്‍പായി നടത്തിയ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
 
മാധ്യമങ്ങളെ കാണുമ്പോള്‍ എന്താണ് പറയേണ്ടത് എന്നത് ഗംഭീറിന് അറിയില്ല. പലപ്പോഴും അനുചിതമായ വാക്കുകളാണ് വരുന്നത്. വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്നും ഗംഭീറിനെ മാറ്റിനിര്‍ത്താന്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. മാധ്യമങ്ങളെ കാണാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറുമാണ് യോഗ്യരെന്നും ഇരുവരും മാന്യമായ പ്രതികരണങ്ങളാണ് നടത്താറുള്ളതെന്നും എന്നാല്‍ ഗംഭീറിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ അരോചകമായാണ് തോന്നിയതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article