ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് മൂക്കുകയറിടാന്‍ ലോധ കമ്മിറ്റി. ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബി സി സി ഐയുടെ അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു. ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലോധ കമ്മിറ്റി അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറാന്‍ ബി സി സി ഐക്ക് കഴിയില്ല. കഴിഞ്ഞ യോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ ബി സി സി ഐ തീരുമാനിച്ചിരുന്നു. ലോധ കമ്മിറ്റിയുടെ അനുമതിയില്ലാതെ ആയിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ നടപടി.
സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് ബി സി സി ഐ എടുത്ത സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞുകൊണ്ട് രണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ക്കാണ് ലോധകമ്മിറ്റി നിര്‍ദ്ദേശം നല്കിയത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യെസ് ബാങ്ക് എന്നിവിടങ്ങളിലെ അക്കൌണ്ടുകളാണ് മരവിപ്പിച്ചത്.